ചുഴലിക്കാറ്റ് ദുര്‍ബലമാകും, മൂന്ന് ചക്രവാതച്ചുഴികള്‍; കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കര തൊട്ട മുറസു ചുഴലിക്കാറ്റ് തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളില്‍ ശക്തമായ ചുഴലിക്കാറ്റ് ആയി തുടരുന്നു.
kerala rain alert today
kerala rain alert todayസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കര തൊട്ട മുറസു ചുഴലിക്കാറ്റ് തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളില്‍ ശക്തമായ ചുഴലിക്കാറ്റ് ആയി തുടരുന്നു. തുടര്‍ന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാനും ഉച്ചയോടെ ചുഴലിക്കാറ്റായി ദുര്‍ബലപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മീ.വരെ) മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലര്‍ട്ട്

03/11/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

04/11/2026: കോട്ടയം, ഇടുക്കി, വയനാട്

05/11/2026: പത്തനംതിട്ട

06/11/2026: ഇടുക്കി, എറണാകുളം

07/11/2026: പത്തനംതിട്ട, കോട്ടയം

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

kerala rain alert today
കാലടി സമരം: വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയില്ല; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
kerala rain alert today
പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ വിവാദം; സർക്കാരിനെ അറിയിക്കാതെ ലൈസൻസ് നൽകിയതിൽ മന്ത്രിക്ക് അതൃപ്തി
Summary

Cyclone; heavy rain expected in Kerala until Sunday; yellow alert issued for five districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER