

ന്യൂഡല്‍ഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജനറല്‍ സെക്രട്ടറി ഡി രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ പറഞ്ഞു. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ വക്താക്കള്‍ക്ക് അഭിപ്രായം പറയാം. ആനിരാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും വാര്‍ത്ത മാത്രമെയുള്ളുവെന്നും ഡി രാജ പറഞ്ഞു.
വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ അത് പാര്‍ട്ടിക്കകത്ത് വേണം. അച്ചടക്കം ലംഘനം ആര് നടത്തിയാലും അച്ചടക്കലംഘനമാണ്. അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് രാജ പറഞ്ഞു. ആനി രാജയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് കേരള ഘടകം ഇതുവവരെ തന്നെ തന്നെ എതിര്‍പ്പ് അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ മാത്രമെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കനയ്യകുമാര്‍ പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നെന്ന മുന്‍ നിലപാടും ഡി രാജ ആവര്‍ത്തിച്ചു. ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ കനയ്യയ്ക്ക് സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കനയ്യയ്‌ക്കൊപ്പം പാര്‍ട്ടി നിന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു. പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി.രാജ പറഞ്ഞു.
കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates