'പാര്‍ട്ടി തീരുമാനത്തിന് എതിരെ നിലപാടെടുത്തു'; കാസര്‍കോട് സിപിഐയില്‍ അച്ചടക്ക നടപടി

സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ സിപിഐയില്‍ അച്ചടക്ക നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കാസര്‍കോട്: സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ സിപിഐയില്‍ അച്ചടക്ക നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ നിലപാട് എടുത്തെന്ന് കണ്ടെത്തിയ സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ കൗണ്‍സിലംഗം എ ദാമോദരന്‍ എന്നിവരെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. 

ജില്ലയിലെ സിപിഐയുടെ ഏക സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടര്‍ച്ചയായി മൂന്നാമതും മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ ഇരുവരും പാര്‍ട്ടിയെ പ്രതിഷേധം അറിയിച്ചിരുന്നു. മാര്‍ച്ച് 12ന് ചേര്‍ന്ന എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വന്‍ഷന്‍ ദിവസം ബങ്കളം കുഞ്ഞികൃഷ്ണന്‍ മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചതും മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയതുമാണ് അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com