തലകറങ്ങി വീണത് കത്തിയുടെ മുകളിൽ; യുവാവിന് ദാരുണാന്ത്യം

അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കാസർകോട്; വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ യുവാവ് കത്തി വയറ്റിൽ കുത്തിക്കയറി മരിച്ചു. കാസർകോട് എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടിൽ രാമൻ കുട്ടിയുടെ മകൻ ബിജു (38) ആണ് മരിച്ചത്. കത്തി കുത്തിക്കയറിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. രാത്രി ഭക്ഷണത്തിനുശേഷം ബിജു വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി. അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ഇതിനിടെ കൈയിലിരുന്ന കത്തി വയറ്റിൽ തുളഞ്ഞുകയറുകയായിരുന്നുവെന്ന് കരുതുന്നു. 

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. രക്തസമ്മർദം കുറഞ്ഞ്‌ മുൻപും ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ടെന്ന്‌ ബന്ധുക്കൾ പറഞ്ഞു. നീതു ആണ് ഭാര്യ. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com