

തിരുവനന്തപുരം; വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. രജിസ്ട്രേഷനായി എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർ പരിശോധിക്കേണ്ടതില്ല. വധൂവരന്മാർ നൽകുന്ന മെമ്മോറാണ്ടത്തിൽ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറഞ്ഞു.
മെമ്മോറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാൻ നൽകുന്നതിനുള്ള രേഖകൾ, വിവാഹം നടന്നുവെന്നു തെളിയിക്കാൻ നൽകുന്ന സാക്ഷ്യപത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മറ്റു വ്യവസ്ഥകൾ പാലിച്ച് വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകണം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും.
വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിർദേശം. മാതാപിതാക്കൾ രണ്ട് മതത്തിലുള്ളവരാണ് എന്ന് പറഞ്ഞാണ് വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates