കൊല്ലം: കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍പെട്ട വയോധികനായ ഭിക്ഷാടകനെ കാറിനടിയില്‍ ഒന്നര കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി. ഗുരുതര പരിക്കുകളോടെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട ഭിക്ഷാടകന്‍ മരിച്ചു. കാറോടിച്ച കടത്തൂര്‍ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച്ച രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. ഇടിച്ചതിനു പിന്നാലെ ഭിക്ഷാടകന്‍ കാറിന്റെ അടിവശത്ത് കുടുങ്ങി. അപകടമുണ്ടായിട്ടും ഡ്രൈവറായ ഷാജഹാന്‍ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് ഓടിയ്ക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം വയോധികനെ വലിച്ചുകൊണ്ടു പോകുകയും വീടെത്തുന്നതിന് ഏകദേശം 200 മീറ്റര്‍ അകലെ ഇയാളെ ഉപേക്ഷിയ്ക്കുകയുമായിരുന്നു.
വഴിയില്‍ കിടന്ന വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates