ജൂലായ് 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ പരീക്ഷ മാറ്റി; ഓ​ഗസ്റ്റ് 17 ന് നടക്കുമെന്ന് പി എസ് സി

പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നുമുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിനായി ജൂലായ് പത്തിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചതായി പിഎസ് സി. മാറ്റിവെച്ച ഒഎംആർ പരീക്ഷ ഓ​ഗസ്റ്റ് 17 ന് നടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്.

പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നുമുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പി എസ് സി അറിയിച്ചു. 14 ജില്ലകളിലുമായി അരലക്ഷത്തോളം പേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com