ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞു; മയക്കുമരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

Drug case accused arrested after 13 years; had been living in hiding under a false identity
ജോസ്
Edited By:
Updated on: 
1 min read

കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസ്(55) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ആന്ധ്രയിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

Drug case accused arrested after 13 years; had been living in hiding under a false identity
പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

കൊറജോഷ് ബാബുവെന്ന വ്യാജ പേരിലാണ് ഇയാള്‍ ആന്ധ്രയില്‍ ജീവിച്ചു വന്നത്. കണ്ണൂര്‍ ടൗണ്‍, തലശേരി, ഉളിക്കല്‍, ഇരിട്ടി, പാലക്കാട് എന്നിവിടങ്ങളിലെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസിപി എം പി ആസാദിന്റെയും നര്‍ക്കോട്ടിക് എസിപി വി വി മനോജിന്റെയും നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Drug case accused arrested after 13 years; had been living in hiding under a false identity
കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍
Drug case accused arrested after 13 years; had been living in hiding under a false identity
തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്
Summary

Drug case accused arrested after 13 years; had been living in hiding under a false identity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com