ലഹരി സുരക്ഷിതമായി ഒളിപ്പിക്കും, ആവശ്യക്കാര്‍ക്ക് 'പൂത്തിരി ഓണ്‍' കോഡ്; തന്ത്രപൂര്‍വം യുവാവിനെ പൊക്കി എക്‌സൈസ്

സമൂഹ മാധ്യമങ്ങളിലൂടെ 'പൂത്തിരി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മുസാഫിറിന്റെ ലഹരി വില്‍പ്പന.
Drugs will be hidden safely, 'Poothiri On' code for those in need; Excise cleverly picks up young man
Musafir Muhammad
Updated on
1 min read

കൊച്ചി: 'പൂത്തിരി' എന്ന പേരില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്ന യുവാവ് കൊച്ചിയില്‍ എക്‌സൈസ് പിടിയില്‍. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലില്‍ വീട്ടില്‍ മകന്‍ മുസാഫിര്‍ മുഹമ്മദ് (33) ആണ് എറണാകുളം റേഞ്ച് എക്‌സൈസിന്റെ കസ്റ്റഡിയിലായത്. ഇയാളില്‍ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Drugs will be hidden safely, 'Poothiri On' code for those in need; Excise cleverly picks up young man
ഫ്‌ലാറ്റ് നിര്‍മിച്ച് കൈമാറാന്‍ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവ്

സമൂഹ മാധ്യമങ്ങളിലൂടെ 'പൂത്തിരി' എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മുസാഫിറിന്റെ ലഹരി വില്‍പ്പന. ബംഗളൂരില്‍ നിന്ന് ലഹരിമരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹമാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ പൂത്തിരി ഓണായിട്ടുണ്ട് എന്ന കോഡ് നല്‍കും. ഇതോടെ ആവശ്യക്കാര്‍ ഇയാള്‍ക്ക് ഓര്‍ഡര്‍ നല്‍കി തുടങ്ങും. ഓണ്‍ലൈനായി പണം സ്വീകരിക്കും. തുടര്‍ന്ന് ലഹരിമരുന്ന് പ്രത്യേക രീതിയില്‍ വെള്ളം നനയാത്ത രീതിയില്‍ പൊതിഞ്ഞു സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ചു കൊടുക്കും.

Drugs will be hidden safely, 'Poothiri On' code for those in need; Excise cleverly picks up young man
രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു, പിന്നാലെ എടുത്ത് ചാടി പിതാവ്; ഇരുവരേയും രക്ഷിച്ച് കണ്ടു നിന്ന അയല്‍വാസി

ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം ഇടനിലക്കാരനെ കാത്തു നില്‍ക്കുകയായിരുന്ന മുസാഫിര്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു മുസാഫിര്‍ പിടിക്കപ്പെട്ടത്.

Summary

Drugs will be hidden safely, 'Poothiri On' code for those in need; Excise cleverly picks up young man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com