'സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തി'; സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ
ഡിവൈഎഫ്‌ഐ പതാക
ഡിവൈഎഫ്‌ഐ പതാക
Updated on
1 min read


കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയായ സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ.  ചെമ്പിലോട് മേഖല സെക്രട്ടറിയാണ് സി സജേഷ്.

ഇയാളെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. 

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം വലിയ വാര്‍ത്തയായതോടെയാണ് ഡിവൈഎഫ്‌ഐ നടപടി സ്വീകരിച്ചത്. താന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച് സജേഷ്  നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com