മാവേലി എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഇന്ന് ഓടില്ല; നാളെയും നിയന്ത്രണം

12 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. 

പൂർണമായി റദ്ദാക്കിയവ

ഇന്ന്: 16603- മം​ഗളൂരു സെൻട്രെൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊർണൂർ മെമു, 06448 എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ. 

നാളെ: 16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.

ഭാ​ഗികമായി ഓടുന്നത്, വഴിതിരിച്ചു വിടുന്നത്

22656 ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16127 ചെന്നൈ എ​ഗ്മോർ- ​ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 12978 അജ്മീർ- എറണാകുളം മരുസാ​ഗർ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

16335 ​ഗാന്ധിധാം ബിജി- നാ​ഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പൊള്ളാച്ചി, മധുര, നാ​ഗർകോവിൽ വഴി തിരിച്ചു വിടും. തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. 

16381 പുനെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാടു നിന്നു പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാ​ഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവ​ഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. 

ഇന്ന് യാത്ര തുടങ്ങുന്ന 16128 ​ഗുരുവായൂർ എക്സ്പ്രസ്- ചെന്നൈ എ​ഗ്മോർ ഗുരുവായൂരിനും എറണാകുളത്തിനും ​ ഇടയിൽ റദ്ദാക്കി. 16630 മം​ഗളൂരു സെൻട്രൽ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി. 16327 മധുര എക്സ്പ്രസ്- ​ഗുരുവായൂർ ​ആലുവയ്ക്കും ഗുരുവായൂരിനും  ഇടയിൽ റദ്ദാക്കി. 

16342 തിരുവനന്തപുരം സെൻട്രൽ- ​ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 16629 തിരുവനന്തപുരം- മം​ഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണൂരിനും  ഇടയിൽ റദ്ദാക്കി. 16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ​ഗുരുവായൂർ- തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസ് ​ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16328 ​ഗുരുവായൂർ- മധുര എക്സ്പ്രസ് ​ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ റദ്ദാക്കി.

ഈ ട്രെയിൻ വൈകും

ഇന്ന് ഉച്ചയ്ക്ക് 2.25നു യാത്ര തുടങ്ങേണ്ട 16348 മം​ഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഏഴ് മണിക്കൂർ വൈകി രാത്രി 9.25നു മാത്രമേ യാത്ര ആരംഭിക്കു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com