തുണി കൊണ്ട് മുഖം മറച്ചു; കമ്പിപ്പാര കൊണ്ട് കാല്‍ തല്ലിയൊടിച്ചു; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂരമര്‍ദനം

മുഖംമൂടി ധരിച്ചെത്തിയ ആള്‍ കമ്പിപ്പാരകൊണ്ട് വയോധികയുടെ തലയിലും കാലിലും അടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക
Updated on
1 min read

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയ്ക്ക്‌ നേരെ ക്രൂരമര്‍ദനം. മുഖംമൂടി ധരിച്ചെത്തിയ ആള്‍ കമ്പിപ്പാരകൊണ്ട് വയോധികയുടെ തലയിലും കാലിലും അടിക്കുകയായിരുന്നു. ആക്രമത്തില്‍ കാലിലെ എല്ല് പൊട്ടി. പാല്‍ സൊസൈറ്റിയില്‍ പാല്‍ എത്തിച്ച് മടങ്ങിയ 63 വയസുളള അമ്പിളിയ്ക്കു നേരെയാണ് ആക്രമണം. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത തുണികൊണ്ട് മുഖം മറച്ചുമാണ്  അക്രമി അമ്പിളിയെ ആക്രമിച്ചത്. 

അമ്പിളിയുടെ വീടിന് മുന്നില്‍ വച്ചായിരുന്നു ആക്രമണം. ആദ്യം തലക്കാണ് അടിച്ചതെങ്കിലും പാല്‍പാത്രം കൊണ്ട് തടഞ്ഞതിനാല്‍ അടികൊണ്ടില്ല. താഴെ വീണ അമ്പിളിയുടെ കാലില്‍ കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു.  നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അമ്പിളിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്കും മാറ്റി. കാലിലെ എല്ല് പൊട്ടിമാറിയ അമ്പിളിക്ക് ശസ്ത്രക്രിയ നടത്തി. ആക്രമണ കാരണം വ്യക്തമല്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com