'തെരഞ്ഞെടുപ്പ് കമ്മീഷന്‍ 300പേരെ അനുവദിച്ചിട്ടുണ്ട്, അതുകൊണ്ട് നടത്തി': തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജില്ലാ സമ്മേളനത്തില്‍/ഫെയ്‌സ്ബുക്ക്‌
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജില്ലാ സമ്മേളനത്തില്‍/ഫെയ്‌സ്ബുക്ക്‌
Updated on
1 min read

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങള്‍ വൈകുന്നത് പാര്‍ട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. നിയന്ത്രണങ്ങള്‍് പാലിക്കാനാണ് പൊതു സമ്മേളനം ഒഴിവാക്കിയതെന്നും കോടിയേരി പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാളുകളില്‍ 300പേരെ അനുവദിച്ചിട്ടണ്ട്. അതുകൊണ്ടാണ് സമ്മേളനം നടത്തിയതെന്നും ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ കോടിയേരി പറഞ്ഞു. 

കോവിഡ് മാദനണ്ഡം ലംഘിച്ച് മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. ജില്ലാ സമ്മേളന പ്രതിനിധിയായി എത്തിയ ഐബി സതീഷ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിപിഎം സമ്മേളന വേദി അടച്ചുപൂട്ടണമെന്നും നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com