ന്യൂഡല്‍ഹി: ബിഹാര്‍ മാതൃകയില്‍ രാജ്യം മുഴുവന്‍ വോട്ടര്‍പട്ടിക നവീകരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യമൊട്ടാകെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.2026 ജനുവരി ഒന്നിന് 18 വയസ് തികയുന്ന എല്ലാവരെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമുള്ള വോട്ടര്‍പട്ടിക പുറത്തിറക്കിത്തുടങ്ങി. അടുത്തമാസത്തോടെ സംസ്ഥാനങ്ങളിലുടനീളം വോട്ടര്‍പട്ടികയില്‍ മാറ്റംവരുത്താനുള്ള സംവിധാനങ്ങള്‍ പ്രാദേശികമായി ഏര്‍പ്പെടുത്തും.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബംഗ്ലാദേശ്, മ്യാന്‍മാര്‍ കുടിയേറ്റക്കാര്‍ ആധാര്‍ കാര്‍ഡുണ്ടാക്കി വോട്ടര്‍പട്ടികയില്‍ കടന്നുകൂടുന്നെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്രനടപടി തടയുന്നില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാകെ ഈ രീതിയില്‍ പരിഷ്‌കരണം നടപ്പാക്കാനുള്ള കമ്മിഷന്റെ നീക്കം.
ഏറ്റവും അവസാനം പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. അല്ലാത്ത പക്ഷം ആറ് രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും. ഓരോ സംസ്ഥാനത്തും രിഷ്‌കരിച്ച വോട്ടര്‍ പട്ടിക അവസാനമായി പ്രസിദ്ധീകരിച്ചതാവും അടിസ്ഥാനവര്‍ഷമായി കണക്കാക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates