യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം
സ്‌കൂട്ടറിന് തീപിടിച്ചപ്പോള്‍/ ടിവി ദൃശ്യം
സ്‌കൂട്ടറിന് തീപിടിച്ചപ്പോള്‍/ ടിവി ദൃശ്യം
Updated on: 
1 min read

പാലക്കാട്: പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം. 

മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. 

കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER