കടുത്ത ചൂടില്‍ എസി, കൂളര്‍ ഉപയോഗം വര്‍ധിച്ചു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, 5933 മെഗാവാട്ട്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്.
ac consumption
ac consumptionfile
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ac consumption
'കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്, ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചത്; തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല'

വൈകുന്നേരത്തെ പീക്ക് സമയത്താണ് ഉപഭോഗം 5933 മെഗാവാട്ടില്‍ എത്തിയത്. വേനല്‍ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ac consumption
'മാപ്പ് അര്‍ഹിക്കാത്ത കുറ്റം; കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം'; പ്രതികരണവുമായി മുഖ്യമന്ത്രി
Summary

electricity consumption in kerala breaks record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com