തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു, അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; യുവാവിന് പരിക്ക്- വിഡിയോ

അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു
Elephant attacked during Annamanada temple festival
അന്നമനടയിൽ ഇടഞ്ഞ ആനയെ തളച്ചപ്പോൾ
Updated on
1 min read

തൃശൂര്‍: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.

രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം.

Elephant attacked during Annamanada temple festival
'മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം നല്‍കും, തട്ടിയത് ഗണ്‍മാന്റെ കൈ'

പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

Elephant attacked during Annamanada temple festival
'വെളളാപ്പള്ളി ക്രിമിനല്‍ കേസ് പ്രതി'; പത്മഭൂഷണ്‍ നല്‍കരുത്; ഹൈക്കോടതിയില്‍ ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി
Summary

Elephant attacked during Annamanada temple festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com