നടുറോഡില്‍ പനമറിച്ചിട്ടു, തിന്നു തീരുന്നതുവരെ ഒരേ നില്‍പ്പ്; കാട്ടുകൊമ്പന്‍ കബാലി ഗതാഗതം മുടക്കിയത് അഞ്ച് മണിക്കൂര്‍

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെ അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപമായിരുന്നു സംഭവം.
Elephant disrupts traffic in Kabali for five hours
അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പന്‍ കബാലിsamakalikamalayalam
Updated on
1 min read

തൃശൂര്‍: അന്തര്‍ സംസ്ഥാനപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് കാട്ടുകൊമ്പന്‍ കബാലി. കൊമ്പന്റെ കുറുമ്പിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെ അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപമായിരുന്നു സംഭവം.

Elephant disrupts traffic in Kabali for five hours
തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റോഡിലേക്ക് പന മറിച്ചിട്ട കബാലി അത് തിന്ന് തീരുന്നതുവരെ റോഡില്‍ നിലയുറപ്പിച്ചു. ഞായറാഴ്ചയായതിനാല്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ളവരടക്കം നിരവധി സഞ്ചാരികളാണ് അതിരപ്പിള്ളി മേഖലയിലെത്തിയിരുന്നത്. ആന റോഡില്‍ നിലയുറപ്പിച്ചതോടെ സഞ്ചാരികളുടേതടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര അന്തര്‍ സംസ്ഥാനപാതയില്‍ അനുഭവപ്പെട്ടു.

Elephant disrupts traffic in Kabali for five hours
'ഭര്‍ത്താവില്ലെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ', യുവതിയുടെ ആത്മഹത്യാ കുറിപ്പ്; കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

വനംവകുപ്പ് എത്തി ആനയെ ഓടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കനത്ത മഴയും ആനയെ തുരുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി. രാത്രി എട്ടോടെ ആന വനത്തിലേക്ക് പോയതോടെയാണ് വാഹന ഗതാഗതം പുനരാരംഭിക്കാനായത്.

Summary

Elephant disrupts traffic in Kabali for five hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com