ആലപ്പുഴ; പതിനൊന്നുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ചാത്തനാട് ചാവടിപ്പറമ്പിൽ എ.ഷാനവാസിന്റെ മകൻ നദീം ഷാനവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. രാത്രി ഒറ്റയ്ക്ക് ടെറസിൽ പോയ നദീമിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് നിലത്തു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മിന്നലേറ്റതോ സോളർ പാനലിന്റെ വയർ വഴി ഷോക്ക് അടിച്ചതോ ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങിയതോ ആകാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. ആലപ്പുഴ സെന്റ് മേരീസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: അൻസി. സഹോദരങ്ങൾ: ഇസൽ, ഇസ്ഹാൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates