mv jayarajan, ep jayarajan
എംവി ജയരാജൻ, ഇപി ജയരാജൻ ഫെയ്സ്ബുക്ക്

ഇ പി ജയരാജന് ആരോഗ്യ പ്രശ്‌നം, ആയുര്‍വേദ ചികിത്സയില്‍; വിട്ടുനിന്നതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി

പുഷ്പാര്‍ച്ചനയില്‍ ഇപി ജയരാജന്‍ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്
Published on

കണ്ണൂര്‍: ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ഇപി ജയരാജന്‍ വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇ പി ജയരാജന് ആരോഗ്യപ്രശ്‌നമുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍ വിശദീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് ചടയന്‍ അനുസ്മരണ പരിപാടി നടന്നത്. ഇവിടെ പുഷ്പാര്‍ച്ചനയില്‍ കേന്ദ്രക്കമ്മിറ്റി അംഗമായ ഇപി ജയരാജന്‍ പങ്കെടുക്കുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഇപി ജയരാജന്റെ അസ്സാന്നിധ്യം വാര്‍ത്തയായതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണവുമായി രംഗത്തു വന്നത്.

mv jayarajan, ep jayarajan
'ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത്'; ഇപിക്കെതിരെ വിജയരാഘവന്റെ ഒളിയമ്പ്

സ്മൃതി മണ്ഡപത്തില്‍ സിപിഎം പി ബി അംഗം എ വിജയരാഘവന്‍, ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ എംഎല്‍എ ടിവി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി ജയരാജന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് 31 നാണ് ഇപി ജയരാജനെ മാറ്റി, പകരം ടി പി രാമകൃഷ്ണനെ ഇടതു മുന്നണി കണ്‍വീനറായി നിശ്ചയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com