തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ എറണാകുളം ജില്ലയിൽ. 1904 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം. എറണാകുളമടക്കം നാല് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് രോഗികൾ. സംസ്ഥാനത്ത് ആകെ ഇന്ന് 12,297 പേർക്കാണ് രോഗം കണ്ടെത്തിയത്.
എറണാകുളം 1904, തൃശൂർ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂർ 606, പത്തനംതിട്ട 554, വയനാട് 366, കാസർക്കോട് 190 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,742 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 444 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 16,333 പേർ രോഗമുക്തി നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates