പള്ളിയിലെ ആചാരവെടി: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; ഒരാൾ മരിച്ചു

പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്
blast
blast
Updated on
1 min read

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.

blast
'ഞാന്‍ പേടിച്ചു പോയെന്ന് പറ'; പുനര്‍ജനി ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.

blast
ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി വർഗീയതയെ താലോലിക്കുന്നു; മതസ്പർധ വളർത്താൻ ശ്രമം: രമേശ് ചെന്നിത്തല

പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.

Summary

One person died in an explosion while filling the kathina for the Muvattupuzha Kadathi Church

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com