

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന തീവ്രമഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. കൊടുങ്കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണും മരക്കൊമ്പുകള്‍ ഒടിഞ്ഞും ആയിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു,നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും സാരമായ കേടുപാടുണ്ടായി. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിയുടെ സ്വിച്ച് യാര്‍ഡില്‍ രണ്ടുതവണ തീവ്രമായ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഇടുക്കി - ലോവര്‍ പെരിയാര്‍ I & II, ലോവര്‍ പെരിയാര്‍ - ബ്രഹ്മപുരം ക എന്നീ 220 കെ വി ഫീഡറുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്. പദ്ധതിയിലെ മൂന്ന് ജനറേറ്ററുകളും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മറ്റ് ഫീഡറുകള്‍ വഴി പ്രസരണം ചെയ്തുവരികയാണ്. കഠിനമായ പ്രതികൂല കാലാവസ്ഥയിലും എത്രയും വേഗം വൈദ്യുതിബന്ധം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരാണ് വിതരണമേഖലയിലെ കെഎസ്ഇബി. ജീവനക്കാര്‍. മിക്കവാറും ഇടങ്ങളില്‍ ഇതോടകം തന്നെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. രൂക്ഷമായ നാശനഷ്ടമുണ്ടായ മേഖലകളില്‍ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതിയെത്തിക്കാനുള്ള കഠിനപ്രയത്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രകൃതിദുരന്തത്താല്‍ വൈദ്യുതിശൃംഖലയ്ക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെയും 11 കെ.വി. ലൈനുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുന്‍ഗണന നല്‍കുക. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. തികച്ചും പ്രതികൂലമായ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം.
വൈദ്യുതിത്തകരാര്‍ സംബന്ധമായ പരാതി അറിയിക്കാന്‍1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി രേഖപ്പെടുത്താന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates