കൊച്ചി: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ, മുക്ലൻ അൻസാരി, മോനി എന്നുവിളിക്കുന്ന മുനീറുൽ, ഷക്കീൽ മണ്ഡൽഎന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 30നായിരുന്നു സംഭവം. അല്ലപ്ര എൺപതാംകോളനിയിലെ മുക്ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ് ഇവരെ പിടികൂടിയത്. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates