വിഎസിന്റെ മടക്കം; പൊതുദർശനം, വിലാപയാത്ര; തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

സെക്രട്ടേറിയറ്റ് ഭാ​ഗത്തേക്ക് വാഹന ​ഗതാ​ഗതം അനുവദിക്കില്ലെന്നു പൊലീസ്
Farewell of VS Achuthanandan
VS Achuthanandanfacebook
Updated on
1 min read

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊതുദർശനം, വിലാപയാത്ര എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം. സെക്രട്ടേറിയറ്റ് ഭാ​ഗത്തേക്ക് വാഹന ​ഗതാ​ഗതം അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി.

വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജങ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകണം. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ​ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ​ഗ്രൗണ്ട്, ടാ​ഗോർ തിയേറ്റർ ​ഗ്രൗണ്ട്, തൈക്കാട് പിടിസി ​ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റു​കാൽ ക്ഷേത്ര മൈതാനത്തും, കവടിയാറിലെ സാൽവേഷൻ ആർമി ​ഗ്രൗണ്ടിലു, പൂജപ്പുര മൈതാനത്തുമായി പാർക്ക് ചെയ്യണം. പ്രധാന റോഡിലും ഇട റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Farewell of VS Achuthanandan
വിപ്ലവസൂര്യന് വിട നല്‍കാന്‍ കേരളം; ഒരുനോക്ക് കാണാനായി ആയിരങ്ങള്‍, ഉച്ചയോടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും

വിലാപ യാത്ര കടന്നു പോകുന്ന സെക്രട്ടേറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ട്റോഡ് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വിലാപയാത്ര കടന്നു പോകുന്ന സമയത്ത് ​ഗതാ​ഗത തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ വാഹന ​ഗതാ​ഗതം വഴിതിരിച്ചു വിടുമെന്നും പൊലീസ് വ്യക്തമാക്കി.

ട്രാഫിക്ക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനു 0471 2558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

Farewell of VS Achuthanandan
വിഎസിന്റെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി
Summary

Farewell of VS Achuthanandan: The restrictions will be in place from 7 am. The police have clarified that no vehicular traffic will be allowed towards the Secretariat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com