'അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആ​ഗ്രഹമില്ല', മക്കളെ കൊന്ന് ചന്ദ്രശേഖരൻ ജീവനൊടുക്കിയത് രണ്ടാം ഭാര്യ മരിച്ചതിന് പിന്നാലെ

20 ദിവസം മുൻപാണ് ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യ അജിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
ചന്ദ്രശേഖരൻ, മക്കൾ ശിവനന്ദന, ദേവനന്ദന
ചന്ദ്രശേഖരൻ, മക്കൾ ശിവനന്ദന, ദേവനന്ദന
Updated on: 
1 min read

തൃശൂർ; ​ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി 58കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് രണ്ടാം ഭാര്യയുടെ മരണത്തിന് പിന്നാലെ. ​വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദനയും (12), ദേവനന്ദനയും (9). കൈ ഞരമ്പ് മുറിച്ച് ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ചന്ദ്രശേഖരൻ‌ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. 

20 ദിവസം മുൻപാണ് ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യ അജിത ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഗർഭാശയ രോഗമുണ്ടായിരുന്ന അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു. മകൾ ദേവനന്ദനയ്ക്ക് അസുഖമായതിനാൽ ചികിത്സ നടത്തിയിരുന്നു.  ഇവർ താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ല എന്നാണ് ചന്ദ്രശേഖരൻ എഴുതിവെച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. 

15 വർഷമായി ഗുരുവായൂർ പരിസരത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ചന്ദ്രശേഖരനും കുടുംബവും. 4 മാസമായി ചൂൽപുറം സിഎംസി ഹാളിനു സമീപത്തെ വീട്ടിലായിരുന്നു. വാടകവീട് 5ന് ഒഴിയേണ്ടതായിരുന്നു. അന്ന് പുലർച്ചെ നീണ്ട യാത്ര പോവുകയാണ് എന്ന് എഴുതി വച്ചിട്ട് കുട്ടികളുമായി പോയി. വയനാട് ചില ബന്ധുക്കളുടെ അടുത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് ​ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. 

ചന്ദ്രശേഖരൻ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജിൽ രാത്രി 11ഓടെയാണ് ഇവർ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടി. പക്ഷേ പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയിൽനിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. 

ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രശേഖരൻ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

R Sreelekha
V V Rajesh, R Sugathan
Kochi Spa rape case
high court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com