എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

FCRA amendment bill is being criticized by the Kerala Catholic Bishops' Council (KCBC) for potentially infringing upon fundamental and minority rights.
ഫാ. തോമസ് തറയില്‍
Updated on
1 min read

കോട്ടയം: ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). എഫ്‌സിആര്‍എയിലെ അമിതമായ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ (വക്താവ്) ഫാ. തോമസ് തറയില്‍ ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതിമത ഭേദമന്യേ വിവിധ സന്നദ്ധ സംഘടകള്‍ പൊതുജന സേവനത്തിനു പടുത്തുയര്‍ത്തിയ കാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വരെ അധികാരദുര്‍വിനിയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് പുതിയ ഭേദഗതിയിലുള്ളതെന്നും ഇത് ആശങ്കാജനകമാണെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനങ്ങളക്ക് അനിയന്ത്രിതമായ അധികാരം കൈവന്നാല്‍ അത് സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

FCRA amendment bill is being criticized by the Kerala Catholic Bishops' Council (KCBC) for potentially infringing upon fundamental and minority rights.
'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

സഭകള്‍ പറയുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. സാമൂഹിക നീതിക്കും സാമാന്യനിതീക്കും ഭരണഘടനക്കും യോഗ്യമായ രീതിയിലാകണം മാറ്റം. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഫാദര്‍ തോമസ് തറയില്‍ പറഞ്ഞു. ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. പാര്‍ലമെന്റ് എംപിമാര്‍ക്ക് നിയമത്തെക്കുറിച്ച് പഠിക്കാനുള്ള സമയം നല്‍കിയിട്ടില്ല. പൊതു അഭിപ്രായം തേടാനും ശ്രമിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ആശങ്കകള്‍ എല്ലാവരെയും അറിയിക്കുകയാണ് ചെയ്യുന്നത്. സിബിസിഐ പ്രധാനമന്ത്രി നേരില്‍ കാണാനും ശ്രമിക്കുന്നുണ്ടെന്നും കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍ വ്യക്തമാക്കി.

Summary

FCRA amendment bill is being criticized by the Kerala Catholic Bishops' Council (KCBC)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com