അതിക്രമത്തിന് പ്രേരണ മൊബൈല്‍ഫോണ്‍ ദുരുപയോഗം?; പതിനഞ്ചുകാരന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് 

മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്
പീഡനശ്രമം നടന്ന വാഴത്തോപ്പ് / ടെലിവിഷന്‍ ദൃശ്യം
പീഡനശ്രമം നടന്ന വാഴത്തോപ്പ് / ടെലിവിഷന്‍ ദൃശ്യം
Updated on
1 min read

മലപ്പുറം : മലപ്പുറം കൊണ്ടോട്ടി കൊട്ടൂക്കരയില്‍ 21 വയസ്സുള്ള കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 15 കാരന്റെ മൊബൈല്‍ഫോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും. 

മൊബൈല്‍ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയിലാണ് പത്താംക്ലാസ്സുകാരന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.  വിദ്യാർത്ഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാർഥി വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com