'എയിംസ് കോഴിക്കോട് വേണം, നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി'

'കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനു പ്രധാനമന്ത്രിയുടെ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു'
Kerala financial crisis is the focus of the Chief Minister's meeting with the Prime Minister
ണറായി വിജയന്‍,നരേന്ദ്ര മോദി
Updated on
1 min read

ന്യൂഡല്‍ഹി: കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് എയിംസ് കൊണ്ട് വരാനുള്ള നടപടി വേഗത്തിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 'കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നിവയില്‍ കേന്ദ്ര ഇടപെല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു. ഇത് വായ്പയായി കണക്കാക്കരുത് എന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Kerala financial crisis is the focus of the Chief Minister's meeting with the Prime Minister
'മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാനാകില്ല'; നിര്‍ണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനു പ്രധാനമന്ത്രിയുടെ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഐജിഎസ്ടി റിക്കവറി തിരികെ നല്‍കല്‍, ബജറ്റിനു പുറത്തെ കടമെടുപ്പിന് ഏര്‍പ്പെടുത്തിയ വെട്ടിക്കുറവ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തില്‍ കേന്ദ്രം നല്‍കാനുള്ള കുടിശിക എത്രയും പെട്ടന്ന് അനുവദിക്കണമെന്നും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കുടിശിക വരുന്നത് കര്‍ഷകര്‍ക്കും സപ്ലൈകോക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kerala financial crisis is the focus of the Chief Minister's meeting with the Prime Minister
സ്വര്‍ണപ്പാളി ഉരുക്കി, കിട്ടിയത് ഒരു കിലോ സ്വര്‍ണം, കാണാതായത് 475 ഗ്രാം, സ്മാര്‍ട്ട് ക്രിയേഷന്‍സും സംശയ നിഴലില്‍

ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി തുക നല്‍കിയിട്ടുണ്ട്. ഇതില്‍ കടമെടുപ്പ് വെട്ടിക്കുറച്ചത് ഇരട്ടപ്രഹരമായി. ആ തുക കടമെടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

Kerala financial crisis is the focus of the Chief Minister's meeting with the Prime Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com