നമ്പര്‍ മാറിപ്പോയി; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് പിഴ നോട്ടീസ് 

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്. KL 01 CN 8219  എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി വായിച്ചതാണ് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് നോട്ടീസ് ലഭിക്കാന്‍ കാരണം.

മണക്കാട് തോട്ടം റസിഡന്റ്‌സ് അസോസിയേഷന്‍ ഇ 15 (1) ല്‍ ഭാവന ചന്ദ്രനാണു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. സ്‌കൂട്ടറിനു പിറകില്‍ ഇരുന്നു സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ പിഴ ഒടുക്കണമെന്നാണു നോട്ടീസില്‍ നിര്‍ദേശം.

കഴിഞ്ഞ മാസം പത്തിനു ജഗതിയില്‍ വച്ചു നിയമ ലംഘനം നടത്തിയെന്നാണു നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ 30 നു മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അന്നു മുതല്‍ ചികിത്സയില്‍ കഴിയുകയാണ് ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥയായ ഭാവന. നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാഹനവും ഭാവനയുടെ വാഹനവും വ്യത്യസ്ത കമ്പനികളുടേതാണ്. നമ്പര്‍ ശ്രദ്ധിക്കുന്നതിലുണ്ടായ പിഴവായിരിക്കാം തെറ്റായി നോട്ടീസ് അയയ്ക്കാന്‍ കാരണമെന്നാണു വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com