പാചകത്തിനിടെ ​ഗ്യാസ് സിലിണ്ടറിൽ നിന്നു തീ പടർന്നു; വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിച്ച മരുമകൾക്കും പൊള്ളലേറ്റു

റെ​ഗുലേറ്റർ സ്വയം ഉയർന്നു ​ഗ്യാസ് ലീക്കായി തീപിടിച്ചു
Gas cylinder fire during cooking
Fire accidentപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പാചകം ചെയ്യുന്നതിനിടെ ​ഗ്യാസ് സിലിണ്ടറിൽ നിന്നു തീ പടർന്നു വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരുമകൾക്കും പൊള്ളലേറ്റു. ഇന്നലെ ഉച്ചയോടെ ചെറായി സഹോദരൻ സ്കൂളിനു വടക്കുവശത്തു പണ്ടാരപ്പറമ്പിലാണ് അപകടം. 75കാരിയായ കമലത്തിനും മരുമകൾ അനിതയ്ക്കും (50)ആണ് പൊള്ളലേറ്റത്. ഇരുവരേയും കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Gas cylinder fire during cooking
ശബരിമല സ്വര്‍ണക്കൊള്ള ഇന്ന് ഹൈക്കോടതിയില്‍, ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കും; കോടതി നടപടികള്‍ അടച്ചിട്ട മുറിയില്‍

പാചകത്തിനിടെ സിലിണ്ടറിൽ നിന്നു റെ​ഗുലേറ്റർ സ്വയം ഉയർന്നു ​ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയായിരുന്നു. പരിസരത്തെ പെട്രോൾ പമ്പിലെ എക്സ്റ്റിങ്​ഗ്യുഷർ ഉപയോ​ഗിച്ചു നാട്ടുകാർ തീ അണച്ചെങ്കിലും ​ഗ്യാസ് ലീ​ക്ക് പരിഹരിക്കാനായില്ല. തുടർന്നു പറവൂരിൽ നിന്നു ഫയർഫോഴ്സെത്തിയാണ് ലീ​ക്ക് തടഞ്ഞത്.

Gas cylinder fire during cooking
കനത്ത മഴ തന്നെ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്
Summary

Fire accident: While cooking, a fire broke out from a gas cylinder, causing burns to the elderly woman and her daughter-in-law while trying to save her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com