പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്
Fire breaks out in Paramekkav Temple's Agrashala
പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം. പാറമേക്കാവ് ദേവസത്തിന്റെ അഗ്രശാലയില്‍ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്. അഗ്‌നിശമനസേനയുടെ 3 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീപിടിത്തം ഉണ്ടായി അരമണിക്കൂറിനകം തീ അണച്ചത് വന്‍ അപകടം ഒഴിവായി. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഇത് സഹായകമായി. അപകടത്തില്‍ പാറമേക്കാവ് ദേവസം പൊലീസില്‍ പരാതി നല്‍കുമെന്നാണ് അറിയിച്ചിരുക്കുന്നത്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Midday Meal
Foreign students walking in a Kerala campus along with Malayalee students.jpg
G Sudhakaran
Ayodhya Ram Temple
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com