

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങള്‍ നടക്കുന്നു. അപകടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനൊപ്പം പാർട്ടിയും ഈ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ എല്ലാവരുടെയും യോജിച്ചുള്ള തീരുമാനത്തിലൂടെ പരിഹരിക്കും. ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates