'ഇതാ ആന്റണീ ആ റിപ്പോര്‍ട്ടുകള്‍, പൊതു മധ്യത്തിലുണ്ട്'; മുന്‍ മുഖ്യമന്ത്രി പുറത്തുവിടാന്‍ ആവശ്യപ്പെട്ടത് വര്‍ഷങ്ങള്‍ക്കു മുമ്പേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍

21 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന ആന്റണി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് തനിക്ക് വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലെന്ന് പ്രതികരിച്ചത്
 A K Antony
A K Antony
Updated on
2 min read

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി പുറത്തുവിടാന്‍ ആവശ്യപ്പെട്ടത് പൊതു മധ്യത്തിലുള്ള റിപ്പോര്‍ട്ടുകള്‍. ശിവഗിരി ആക്രണം, മുത്തങ്ങ വെടിവയ്പ്പ്, മാറാട് സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ മാറാട്, ശിവഗിരി അന്വേഷണ റിപ്പോര്‍ട്ടുകള്‍ 2022 ല്‍ തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് സര്‍ക്കാര്‍ വെബ് സൈറ്റിലും ലഭ്യമാണ്. മുത്തങ്ങ സംഭവത്തിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് 2004 ആഗസ്റ്റ് 16ന് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

 A K Antony
'ഇപ്പോള്‍ എനിക്ക് മാത്രം പഴി; ശിവഗിരിയില്‍ പൊലീസ് പോയത് കോടതി ഉത്തരവില്‍; മുത്തങ്ങ നരവേട്ട നിര്‍ഭാഗ്യകരം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം'

എകെ ആന്റണി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ നിജസ്ഥിതി സംബന്ധിച്ച് ഇതിനോടകം ഇടത് കേന്ദ്രങ്ങളും പ്രചാരണം തുടങ്ങി. എകെ ആന്റണിയുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ റിപ്പോര്‍ട്ടുകളെയും ഇടത് സൈബര്‍ ഇടങ്ങള്‍ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിക്ക് മറുപടി എന്ന നിലയിലാണ് മാധ്യമങ്ങള്‍ ആന്റണിയുടെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ ശിവഗിരിയുടെ കാര്യം പറഞ്ഞിട്ടേയില്ലെന്നും ഇടതു പ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടുന്നു. 21 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന ആന്റണി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് തനിക്ക് വേണ്ടി സംസാരിക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലെന്ന് പ്രതികരിച്ചത് എന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

 A K Antony
'മുഖ്യമന്ത്രി എന്നോടൊപ്പം', ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ കേരള സര്‍ക്കാര്‍, സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കുന്നു

1995 ഒക്ടോബര്‍ 11 ന് ശിവഗിരിയില്‍ ഉണ്ടായ പൊലീസ് നടപടി നിര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ കയറിയതെന്നുമായിരുന്നു എകെ ആന്‍ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ശിവഗിരി ആക്രമണത്തിന് ശേഷം വന്ന ഇടുതുമുന്നണി സര്‍ക്കാര്‍ സംഭവത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തിയിട്ട് കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആന്റണി പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ട്. തന്റെ സര്‍ക്കാര്‍ ഇറക്കിവിട്ട ആദിവാസികളെ കുടില്‍ കെട്ടി താമസിപ്പിച്ചിട്ടുണ്ടോയെന്നും ആന്റണി ചോദിച്ചിരുന്നു.

'ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇപ്പോള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ ഇന്നലത്തെ കേരള നിയമസഭയിലെ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ താന്‍ മുഖ്യമന്ത്രിയായ കാലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ മറുപടി പറയണമെന്ന് തോന്നി. കേരള രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ട് 21 വര്‍ഷമായി. അതിനുശേഷം തനിക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടക്കാറുണ്ട്. അതിനൊന്നും താന്‍ മറുപടി പറഞ്ഞിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മറുപടി പറയാമെന്ന് കരുതിയതാണ്. എന്നാല്‍ അതിന് ഇപ്പോള്‍ സമയമായെന്ന് തോന്നിയെന്നും ആന്റണി പ്രതികരിച്ചിരുന്നു.

Summary

Police action at Sivagiri Madhom in 1995, marad and muthanga reports: Former Chief Minister and Congress veteran A K Antony reaction spark new controvercy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com