കോഴിക്കോട്: ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറുമായിരുന്ന ഡോ. ഇ കെ ഉമ്മർ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോവിഡ് മൂലം ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു.
നിലമ്പൂർ ഏലംകുളം ആശുപത്രി ഉടമയാണ്. ഭാര്യ: ഖമറുന്നിസ, മക്കൾ: ജനീഷ് , ഡോ.അനീഷ്, ഡോ.സനീഷ്. മരുമക്കൾ: സിൻസി. ഡോ.റംന, ഡോ.റസില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates