

മൂന്നാർ; യുവാവിനെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയേറുന്നു. യുവാവിന്റേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. എന്നാൽ തൂങ്ങിയ കയറോ സാമഗ്രികളോ സംഭവസ്ഥലത്തുനിന്നു കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ.പാണ്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭാര്യ ഗായത്രിയാണ് പാണ്ടിയെ കട്ടിലിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു തൂങ്ങിമരണമാകാമെന്നു കണ്ടെത്തിയത്. വിശദ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് എസ്എച്ച്ഒ രാജൻ കെ.അരമന പറഞ്ഞു. യുവാവ് മരിച്ചുകിടന്ന വീട്ടിൽ ഇന്നലെ പൊലീസ് സയന്റിഫിക് സംഘം പരിശോധന നടത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
