കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, നാല് മരണം

കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുൻവശത്ത് വെച്ചാണ് ദേശിയ പാതയോരത്ത് ലോറിയും കാറും കൂട്ടിയിടിച്ചത്
ഹരിപ്പാട് ലോറിയുമായി ഇടിച്ച് തകർന്ന കാർ/വീഡിയോ ദൃശ്യം
ഹരിപ്പാട് ലോറിയുമായി ഇടിച്ച് തകർന്ന കാർ/വീഡിയോ ദൃശ്യം
Updated on
1 min read

കായംകുളം: ശനിയാഴ്ച പുലർച്ചെ കായംകുളം കരിയിലക്കുളങ്ങരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുൻവശത്ത് വെച്ചാണ് ദേശിയ പാതയോരത്ത് ലോറിയും കാറും കൂട്ടിയിടിച്ചത്. 

മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ(25), ഉണ്ണിക്കുട്ടൻ(20), റിയാസ്(27), ബിലാൽ(5) എന്നിവരാണ് മരിച്ചത്. അജ്മി(23), അൻഷാദ്(27) എന്നിവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടക്കുന്ന സമയം മഴയുണ്ടായിരുന്നു. പൊലീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹരിപ്പാട് ഭാ​ഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുടുംബം. കൊച്ചി ഭാ​ഗത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com