ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; അന്വേഷണം

ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്.
Four members of a family found burnt to death in Idukki
ഇടുക്കിയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
Updated on
1 min read

തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആണ്‍ മക്കള്‍ എന്നിവരാണ് മരിച്ചത്.

നാലു വയസ്സുകാരന്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറൻസിക്കിന്റെ സാന്നിധ്യത്തിൽ നാളെ കൂടുതൽ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാർ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com