കരമനയാറ്റിൽ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉൾപ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു

മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്
death
നാലു പേര്‍ മുങ്ങിമരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ , ആനന്ദ് (25), അമൽ എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനിൽ കുമാർ.

മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com