

തൊടുപുഴ: രാസലഹരിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍. ഇടുക്കി തൊടുപുഴ ഇടവെട്ടിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ തെക്കും ഭാഗം മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, അര്‍ഷിദ്, ആഷിഖ്, നിയാന്‍ എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് ഇവര്‍ തൊടുപുഴ പൊലീസിന്റെ പിടിയിലാകുന്നത്. 18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അര്‍ഷിദ് നേരത്തെയും ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. അന്ന് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന അളവിലാണ് ഇയാളില്‍ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ രാത്രി തെക്കുംഭാഗത്തു നിന്നാണ് ഇവര്‍ രണ്ടു വാഹനങ്ങളില്‍ നിന്ന് പിടിയിലായത്. ഷിയാസ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹി എന്ന നിലയില്‍ മയക്കുമരുന്നിനെതിരെ ഷിയാസ് ജാഥ നടത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates