'ചില ക്ഷുദ്രജീവികള്‍ എന്‍എസ്എസിനെതിരെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ രാഷ്ട്രീയലാക്കോടെയുള്ള പ്രചാരണം'

സ്വര്‍ണക്കവര്‍ച്ച കേസിലെ രാഷ്ട്രീയ താത്പര്യങ്ങള്‍വച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ദുഷ്ടലാക്കോടെ നടക്കുന്ന രാഷ്ട്രീയ പ്രചരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു
G Sukumaran Nair
G Sukumaran Nairഫയല്‍
Updated on
1 min read

കോട്ടയം: ശബരിമല വിഷയം രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് ഈ ബോധം ഉണ്ടാവണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതുകൊണ്ടാണ് പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതെന്നും സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം സമുദായത്തില്‍ തന്നെയുള്ള ചില ക്ഷുദ്രജീവികളാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

G Sukumaran Nair
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ തെറ്റില്ല; ശിവഗിരി മഠാധിപതി

അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ എന്‍എസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു. സ്വര്‍ണക്കവര്‍ച്ച കേസിലെ രാഷ്ട്രീയ താത്പര്യങ്ങള്‍വച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ദുഷ്ടലാക്കോടെ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങളില്‍ വിശ്വസിക്കേണ്ടതില്ലെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ അത് എന്‍എസ്എസ് ചൂണ്ടിക്കാട്ടും. കുറ്റവാളികള്‍ ആരുതന്നെയായാലും അവരെ കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കോടതിയുമുണ്ട്. അവര്‍ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

G Sukumaran Nair
പ്രഭാ മണ്ഡലം, ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു; ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയെന്ന് എസ്‌ഐടി

'ആചാരാനുഷ്ഠാനങ്ങളും ഈശ്വര വിശ്വാസവും സംരക്ഷിക്കണമെന്നാണ് എന്‍എസ്എസിന്റെ നിലപാട്. നാനാജാതി മതസ്ഥര്‍ക്കും യഥേഷ്ടം ദര്‍ശനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ മുമ്പെന്നപോലെ തുടരണം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ആചാരങ്ങള്‍ മാറ്റംവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ എന്‍എസ്എസിന് അതിനെ എതിര്‍ക്കേണ്ടിവന്നു. വിശ്വാസികളുടെ വികാരം മനസിലാക്കി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വയം നിലപാട് മാറ്റി. ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാഹചര്യം ഒരുക്കി. ഈ നിലപാടുമാറ്റത്തില്‍ വിശ്വാസികള്‍ സന്തോഷിച്ചു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പമ്പയില്‍ ആഗോളതലത്തിലെ അയ്യപ്പവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനം വിളിച്ചുകൂട്ടി. എന്‍എസ്എസിനും അതില്‍ പങ്കെടുക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഉണ്ടായി. അപ്പോഴാണ് പ്രക്ഷോഭത്തില്‍നിന്ന് വിട്ടുനിന്ന പാര്‍ട്ടികള്‍ എന്‍എസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തെത്തിയത്. എന്‍എസ്എസിന് രാഷ്ട്രീയമില്ല. അതിലെ അംഗങ്ങള്‍ക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാം. സംഘടന എന്നും സമദൂരനിലപാടാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Summary

G Sukumaran Nair reacts to the Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com