'കോച്ചിങ് ക്ലാസുകളില്‍ പോയില്ല, പഠിച്ചത് തനിയെ'; മലയാളിക്ക് അഭിമാനമായി ഗഹാനാ 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച ജയം നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആറാം റാങ്ക് നേടിയ മലയാളി ഗഹാനാ നവ്യ ജെയിംസ്
ഗഹാനാ നവ്യ ജെയിംസ് മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട്
ഗഹാനാ നവ്യ ജെയിംസ് മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട്
Updated on
1 min read

കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച ജയം നേടുമെന്ന് കരുതിയിരുന്നില്ലെന്ന് ആറാം റാങ്ക് നേടിയ മലയാളി ഗഹാനാ നവ്യ ജെയിംസ്. സെല്‍ഫ് സ്റ്റഡിയിലൂടെയാണ് പഠിച്ചത്. കോച്ചിങ് ക്ലാസുകള്‍ തേടിയിരുന്നില്ലെന്നും ഗഹാനാ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം പാലാ സ്വദേശിയായ ഗഹാനാ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്.

ചെറുപ്പം മുതല്‍ തന്നെ പത്രം വായിക്കും. പത്രം വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്റര്‍നെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സെല്‍ഫ് സ്റ്റഡിയായിരുന്നു. കുടുംബത്തിന്റെ പിന്തുണ നല്ലപോലെ ലഭിച്ചിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന അനിയന്‍ നല്ല പിന്തുണ നല്‍കിയതായും അവര്‍ പറഞ്ഞു.

പാലായിലാണ് പഠിച്ചത്. പാലായിലെ അല്‍ഫോണ്‍സ് കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. പാലായിലെ തന്നെ സെന്റ് തോമസ് കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും യൂണിവേഴ്‌സിറ്റി റാങ്ക് ഉണ്ടായിരുന്നു. നിലവില്‍ എംജി സര്‍വകലാശാല ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നുവെന്നും ഗഹാനാ പറയുന്നു.

അമ്മയുടെ സഹോദരന്‍ ഫോറിന്‍ സര്‍വീസിലാണ്. ജപ്പാനില്‍ അദ്ദേഹം ഇന്ത്യന്‍ അംബാസഡര്‍ ആണ്. അങ്കിള്‍ തനിക്ക് നല്ല പിന്തുണ നല്‍കിയതായും ഗഹാനാ പറയുന്നു. പഠിക്കാന്‍ ഫിക്‌സഡ് ടൈംടേബിള്‍ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അങ്കിളിന്റെ സ്വാധീനമാണ് ലോകകാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രചോദനമായതെന്നും ഗഹാനാ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com