9 തീവണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വെള്ളിയാഴ്ച മുതല്‍; റിസര്‍വ് ചെയ്തവര്‍ക്ക് തുക തിരിച്ചു നല്‍കും

നിലമ്പൂർ റോഡ്-കോട്ടയം ഉൾപ്പെടെയുള്ള വണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


പാലക്കാട്: ഒൻപതി തീവണ്ടികളിൽ മുൻകൂട്ടി റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്‌മെന്റുകൾ ഏപ്രിൽ ഒന്ന് മുതൽ. നിലമ്പൂർ റോഡ്-കോട്ടയം ഉൾപ്പെടെയുള്ള വണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്. 

മുൻകൂർ റിസർവ് ചെയ്തിരുന്നവർക്ക് റിസർവേഷൻ തുക തിരിച്ചു നൽകും

മേയ് ഒന്നിന് ജനറൽ കമ്പാർട്ടുമെന്റുകൾ ആരംഭിക്കുമെന്നാണ് നേരത്തെ റെയിൽവേ അറിയിച്ചിരുന്നത്.  ഈ ബോഗികളിലേക്കായി മുൻകൂർ റിസർവ് ചെയ്തിരുന്നവർക്ക് റിസർവേഷൻ തുക തിരിച്ചു നൽകും. റിസർവേഷൻ ഫോമിൽ ഇവർ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം നൽകിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.

നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്പ്രസ് കൂടാതെ മംഗളൂരു ജങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ എക്‌സ്പ്രസ്, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്‌സ്പ്രസ് എന്നീ തീവണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajendra Arlekar, OP Mathur
ksrtc
Swami Sachidananda
Former Health Ministers
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com