

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ 'മീഷോ' (Meesho Shopping Pvt. Ltd) എന്ന സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി വ്യാജ സമ്മാന കത്തുകള്‍ അയച്ച് തട്ടിപ്പ്. തട്ടിപ്പുകാര്‍ അയക്കുന്ന കത്തുകളില്‍ ആകര്‍ഷകമായ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇത് സ്‌ക്രാച്ച് ചെയ്യുമ്പോള്‍ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെല്‍പ്ലൈന്‍ നമ്പറിലോ വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാകുന്നതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാര്‍, സമ്മാനത്തുക ലഭിക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജ്, ഇന്‍കം ടാക്‌സ് തുടങ്ങിയ ഇനങ്ങളില്‍ പണം ആവശ്യപ്പെടുന്നു. വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനായി വ്യാജമായ ഇന്‍കം ടാക്‌സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവര്‍ അയച്ചുനല്‍കും. പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കിക്കുന്നതല്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സ്‌ക്രാച്ച് കാര്‍ഡ്/ഗിഫ്റ്റ് ഓഫര്‍ എന്ന പേരില്‍ പണം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുക. സമ്മാനം നല്‍കുന്നതിന് പകരമായി 'പ്രോസസ്സിംഗ് ഫീസ്' അല്ലെങ്കില്‍ 'ടാക്‌സ്' മുന്‍കൂറായി ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണ്. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് വഴി വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യാതിരിക്കുക. സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും കേരള പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates