വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം: ലഭിക്കുക 10,000 രൂപ വരെ

ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം. ഒറ്റത്തവണ തീർ‍‍പ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കാണ് ബോർഡിന്റെ സമ്മാനം ലഭിക്കുക. ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. 

പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബർ ആദ്യ വാരവും ഡിസംബറിൽ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും. 

https://ots.kseb.in എന്ന വെബ് പോർ‍ട്ടൽ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും കഴിയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com