കാലിന് ചുറ്റും ഒട്ടിച്ച് സ്വർണമിശ്രിതം; കരിപ്പൂരിൽ 2.4 കോടിയുടെ സ്വർണം പിടികൂടി 

എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന്​ 3.36 കിലോഗ്രാം സ്വർണമിശ്രിതം​ കണ്ടെടുത്തു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ നാല്​ പേരിൽ നിന്നായി 2.4 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്​റ്റംസ്​ ഇൻറലിജൻസാണ്​ 5.006 കിലോഗ്രാം സ്വർണം പിടിച്ചത്​. ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യൂ ഇൻറലിജൻസിൽനിന്ന്​ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന്​ 3.36 കിലോഗ്രാം സ്വർണമിശ്രിതം​ കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന്​ ചുറ്റും ഒട്ടിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്​. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട്​ സ്വദേശിയിൽ നിന്ന്​ 501 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. കണ്ണൂർ കസ്​റ്റംസിൽനിന്ന്​ ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു ഇയാളിൽനിന്ന്​ സ്വർണം കണ്ടെത്തിയത്​. സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com