കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചു, തിരുവനന്തപുരത്ത് വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘം; സ്‌കൂട്ടറുകള്‍ തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം:  തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തന്‍കോട് നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. വീടിനു മുന്നില്‍ വച്ചിരുന്ന 2 സ്‌കൂട്ടറുകള്‍ തല്ലി തകര്‍ക്കുകയും ജന്നലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നേതാജിപുരം പുളിക്കച്ചിറയ്ക്കു സമീപം ചാരുമുക്ക് നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കൊലക്കേസ് പ്രതി ഉള്‍പ്പെടെ 35 പേരോളം 10 മിനിറ്റ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. തടയാനെത്തിയ നാട്ടുകാരെയും ഇവര്‍ പേടിപ്പിച്ച് ഓടിച്ചു വിട്ടു. 

ഇന്നലെ രാത്രി 8.30ഓടേ നേതാജിപുരം സൊസൈറ്റി ജംഗ്ഷനില്‍ തുടങ്ങിയ വാക്കേറ്റത്തിനൊടുവിലാണ് നഹാസിന്റെ കൈ കമ്പികൊണ്ട് ബിനീഷ് , ശ്യാം എന്നിവര്‍ ചേര്‍ന്ന് അടിച്ചൊടിച്ചത്.  നഹാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സംഘം നഹാസിന്റെ വീട്ടിലെത്തി ഭാര്യ ഷിജി ( 41), മകള്‍ അസ്‌ന നഹാസ്  ( 21) എന്നിവരെ അസഭ്യം പറഞ്ഞു. 

അക്രമികളെ കണ്ട് ഭയന്ന് വീട്ടുകാര്‍ കതകടച്ചു കുറ്റിയിട്ടതോടെ, അക്രമി സംഘം സ്‌കൂട്ടറുകളും  ജനലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവര്‍ അടിച്ചെതെന്നു പറയുന്നു.  ഓഗസ്റ്റ് 7നായിരുന്നു രാജുവിനു നേരെ ആക്രമണം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com