സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ തടയാന്‍ 'ജിയോ ഫെന്‍സിങ്'; നഗരങ്ങളില്‍ അഞ്ച് മിനിറ്റും ഗ്രാമങ്ങളില്‍ പത്തും മിനിറ്റും ഇടവേളയെന്ന് കെബി ഗണേഷ് കുമാര്‍

ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, മയക്ക് മരുന്ന് കേസുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പെട്ടിട്ടില്ലായെന്ന പൊലീസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികളില്‍ നിയമിക്കാന്‍ അനുവദിക്കൂ
kb ganesh kumar
കെബി ഗണേഷ് കുമാര്‍
Updated on
1 min read

കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുടെ സമയത്തില്‍ നഗരങ്ങളില്‍ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളില്‍ 10 മിനുട്ടിന്റെ വ്യത്യാസവും കൊണ്ടുവരാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി റോഡ് സേഫ്റ്റി അതോറിറ്റി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡില്‍ പലയിടങ്ങളിലായി ജിയോ ഫെന്‍സിങ് സ്ഥാപിക്കുന്നത് വഴി വാഹനങ്ങള്‍ കടന്നുപോകാന്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കാന്‍ കഴിയും. ഇതിലൂടെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ബോട്ട് ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ പുതിയ റീജിയണല്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

kb ganesh kumar
മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

കെഎസ്ആര്‍ടിസിയുടെ മുഖച്ഛായ മാറുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ധനകാര്യവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടിയോളം രൂപ മുടക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഉടനീളം ഉള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ് സ്റ്റേഷനുകളും നവീകരിക്കും. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ളീറ്റ് മോഡേണൈസേഷന് ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി തിരി തെളിക്കും. 108 കോടിയോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ 340 ബസ്സുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി ധനകാര്യവകുപ്പില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

kb ganesh kumar
'ഇന്നുവരെ ഒരു സമയമോ മുഹൂര്‍ത്തമോ മാഷ് ചോദിച്ചിട്ടില്ല; ജാതകം നോക്കിപ്പോയെന്ന് പറഞ്ഞാല്‍ സഹിക്കാനാവില്ല'; വിശദീകരണവുമായി ജോത്സ്യന്‍ മാധവ പൊതുവാള്‍

ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ കളക്ഷന്‍ എട്ടരക്കോടികളം രൂപയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്വെയര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. കെ എസ് ആര്‍ ടി സി യുടെ 90,000 പ്രീപെയ്ഡ് കാര്‍ഡുകള്‍ വിറ്റ് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട് കണ്‍സഷന്‍ കാര്‍ഡുകള്‍ ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍, മയക്ക് മരുന്ന് കേസുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റ കൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പെട്ടിട്ടില്ലായെന്ന പൊലീസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികളില്‍ നിയമിക്കാന്‍ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.

Summary

Transport Minister KB Ganesh Kumar said that the government will take strong action against the competitive racing of private buses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com