

തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വെയ്ക്കുന്നതായുള്ള ആരോപണത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ഗവർണർ വ്യക്തമാക്കി. നിവേദനം നൽകിയവർക്ക് മറുപടി നൽകാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ഗവർണർ പറഞ്ഞു.
തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട. സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല. നിയമപരമായി മാത്രമേ പ്രവർത്തിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ബ്ലഡി കണ്ണൂരെന്നു താൻ പറഞ്ഞിട്ടില്ല. ബ്ലഡി പൊളിറ്റിക്സ് എന്നാണ് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെയാണ് താൻ വിമർശിച്ചതെന്നും ഗവർണർ പറഞ്ഞു.
തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കും. വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയിലാണ് താൻ പങ്കെടുക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
