അതിഥി സൽക്കാര, വിനോദ ചെലവുകൾ കൂട്ടണം; ചെലവിൽ 36 ഇരട്ടി വരെ വർധന ആവശ്യപ്പെട്ട് ഗവർണർ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള റൂൾസ്‌ അനുസരിച്ചാണ്‌ ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍
Updated on
1 min read

തിരുവനന്തപുരം: രാജ്ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പെടെ ആറ്‌ ഇനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ് ഗവർണർ സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്. ​ഗവർ‌ണറുടെ ആവശ്യം സർക്കാരിന്റെ പരി​ഗണനയിലാണെന്നാണ് റിപ്പോർട്ടുകൾ. 

അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത്‌ ഇരട്ടി വർധിപ്പിക്കുക, ‌വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, വിനോദയാത്രാ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട്‌ അലവൻസ്‌ ഏഴ്‌ ഇരട്ടി ഉയർത്തുക, ഓഫിസ്‌ ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫിസ്‌ ഫർണിച്ചറുകളുടെ നവീകരണ ചെലവ്‌ രണ്ടര ഇരട്ടി ഉയർത്തുക എന്നീ ആവശ്യങ്ങളാണ്‌ രാജ്ഭവൻ സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളതെന്നാണ് സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌. ഈ ചട്ടങ്ങൾ അനുസരിച്ച്‌ നൽകേണ്ട തുക 32 ലക്ഷം രൂപയാണ്‌. എന്നാൽ, ഈ വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽ നിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കഴിഞ്ഞ പത്തുവർഷത്തെ ആറിനങ്ങളിലെ ആകെ ചെലവ്‌ മൂന്നു കോടി രൂപയ്‌ക്കടുത്താണ്‌. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com